ഗാർഹിക പീഡനത്തിന്‍റെ ഇരയായിരുന്നുവെന്നു എഴുത്തുകാരി റൗലിങ്

ലണ്ടൻ: ലോകമെങ്ങും തരംഗമായ ഹാരി പോട്ടർ നോവലുകൾ സൃഷ്ടിച്ച പ്രശസ്ത എഴുത്തുകാരി ജെ കെ  റൗളിങ് താൻ ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നു എന്ന് വ്യക്തമാക്കി. ആദ്യവിവാഹ കാലത്താണ് റൗളിങിന് ഭർത്താവിൽ നിന്നും പീഡനം ഏൽക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം സ്വന്തം ബ്ലോഗിൽ പ്രസിദ്ധീകരിച്ച ദീർഘമായ കുറിപ്പിലാണ് എഴുത്തുകാരി തന്റെ ജീവിതത്തിലെ ദുഃഖകരമായ അനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടിയത്.

ഇരുപതു വയസ്സുള്ള അവസരത്തിൽ റൗളിങ് പോർത്തുഗീസ് പത്രപവർത്തകൻ  ജോർജ് ആരാന്റസുമായി ഒന്നിച്ചു ജീവിച്ചിരുന്നു. അന്നത്തെ അനുഭവങ്ങൾ വിവരിക്കുന്നതിനിടയിലാണ് ഗാർഹികപീഡനത്തെ കുറിച്ച് റൗളിങ് എഴുതിയത്.

സംഭവം ശരിയാണെന്നും താൻ റൗളിങ്ങിനെ തല്ലിയിട്ടുണ്ടെന്നും ആരാന്റസ് ബ്രിട്ടനിലെ സൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ വീട്ടിൽ അതൊരു സ്ഥിരം പതിവായിരുന്നില്ല. അതിൽ തനിക്കു ഖേദമില്ലെന്നും റൗളിങ് ഇപ്പോൾ തന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും ആരാന്റസ് സൺ അഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീപീഡനത്തെ ന്യായീകരിക്കുന്ന അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ   സൺ  ഇപ്പോൾ പ്രതിസന്ധിയിലാണ്. ഗാർഹിക പീഡനത്തെ  ന്യായീകരിക്കുകയും അതിനു ഒന്നാം പേജിൽ സ്ഥലം നൽകുകയും ചെയ്ത സൺ നിയമലംഘനവും മാധ്യമ മര്യാദയുടെ ലംഘനവും നടത്തിയതായി വനിതാ വിമോചന ഗ്രൂപ്പുകളൂം പല പാർലമെൻറ്റ് അംഗങ്ങളും ആരോപണമുയർത്തി. ബ്രിട്ടനിലെ വനിതാ കമ്മീഷൻ പത്രത്തോട് വിശദീകരണവും തേടിയിരിക്കുകയാണ്.

വിമർശനം രൂക്ഷമായതോടെ തങ്ങൾ സ്ത്രീപീഡനത്തെ ന്യായീകരിക്കാനോ അക്രമം നടത്തിയ ആൾക്ക് വിശദീകരണത്തിനു അവസരം കൊടുക്കാനോ  വേണ്ടിയല്ല വാർത്ത ഒന്നാം പേജിൽ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചതെന്നു   സൺ വക്താവ് പത്രത്തിന്റെ വെബ്‌സൈറ്റിൽ ഇന്നലെ നൽകിയ കുറിപ്പിൽ പറയുന്നു. തങ്ങൾ ആരാന്റസിന്റെ വാക്കുകൾ ഉദ്ധരിച്ചതു അദ്ദേഹം ഇനിയും തന്റെ തെറ്റ്  മനസ്സിലാക്കുന്നില്ലെന്നും  സംഭവങ്ങളിൽ  പശ്ചാത്തപിക്കുന്നില്ലെന്നും   വ്യക്തമാക്കനാണെന്നും  പത്രം അവകാശപ്പെട്ടു.  ബ്രിട്ടനിൽ ഭിന്നലൈംഗിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഒരുചർച്ചക്കിടയിൽ ഇടപെട്ടു റൗളിങ്  കഴിഞ്ഞയാഴ്ച നൽകിയ ചില ട്വീറ്റുകളാണ് വിവാദത്തിലേക്കു നയിച്ചത്. സ്വന്തം ജൈവലൈംഗികതയെ ഒഴിവാക്കി മറ്റൊരു സ്വത്വം നേടിയെടുക്കാനുള്ള സാമൂഹികസമ്മർദ്ദങ്ങൾ യുവതലമുറയിൽ പലരും അനുഭവിക്കുന്നുണ്ട്. തന്റെ ചെറുപ്പത്തിൽ ഒരു ആൺകുട്ടിയാണ്  തനിക്കു  വേണ്ടതെന്നു പിതാവ്പലതവണപാഞ്ഞത്  റൗളിങ്  ഓർമിച്ചു.  അന്ന് ഇന്നത്തെ സാമൂഹിക അന്തരീക്ഷമാണു  നിലനിന്നതെങ്കിൽ താനും സ്ത്രീ എന്ന സ്വത്വം ഒഴിവാക്കാൻ ശ്രമം നടത്തുമായിരുന്നു. എന്നാൽ അത്  പിന്നീട്  ദുഃഖത്തിലേക്കു നയിക്കാൻ ഇടയുണ്ടെന്നും റൗളിങ് എഴുതി. റൗളിങ്ങിന്റെ നിലപാടിനോട്  ബ്രിട്ടനിലെ നിരവധി  ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും  റൗളിങ് സിനിമകളിലൂടെ പ്രശസ്തരായ അഭിനേതാക്കളും ശക്തമായി വിയോജിച്ചു. അത്തരം വിമർശനങ്ങൾക്ക് മറുപടിയും തന്റെ നിലപാടുകൾക്ക് വിശദീകരണവും എന്ന നിലയിലാണ് റൗളിങ് ദീർഘമായ കുറിപ്പ് ബ്ലോഗിൽ എഴുതിയത്. അതിലാണ് കുടുംബത്തിൽ ആദ്യം പിതാവിൽ നിന്നും പിന്നീട് ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന  മാനസികവും ശാരീരികവുമായ പീഡനങ്ങളെ സംബന്ധിച്ച്

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply