കിം കി ഡുക് അന്തരിച്ചു

വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് (59) അന്തരിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രി 1:20 ന് ലാത്വിയയില്‍ ആയിരുന്നു അന്ത്യം. ലാത്വിയയില്‍ കൊവിഡ് രോഗ ചികിത്സയില്‍ ആയിരുന്നു. ഇരുപതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2013 ല്‍ ഐ എഫ് എഫ് കെ ചലച്ചിത്രോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയിരുന്നു.ഒട്ടേറെ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ കിം കി ഡുകന് കേരളത്തിലും വന്‍തോതില്‍ ആരാധകര്‍ ഉണ്ട്.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply