സ്വാമി അഗ്നിവേശ് അന്തരിച്ചു; പൗരാവകാശ പോരാട്ടത്തിലെ പ്രമുഖ പോരാളി

ന്യൂഡൽഹി: സമുന്നത സാമൂഹിക പ്രവർത്തകനും ആര്യ സഭാ നേതാവുമായ സ്വാമി അഗ്നിവേശ് വെള്ളിയാഴ്ച വൈകിട്ടു ഡൽഹിയിലെ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. കരളിലെ അസുഖവുമായി ബന്ധപ്പെട്ടു ചൊവ്വാഴ്ച ആശുപത്രിയിലായ അദ്ദേഹം അതിഗുരുതരവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നുവെന്ന്  ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മതസൗഹാർദത്തിനും  പൗരാവകാശ സംരക്ഷണത്തിനും അന്ത്യം വരെ പോരാടിയ വ്യക്തിയാണ് സ്വാമി അഗ്നിവേശ്‌എന്നു വിവിധ നേതാക്കൾ അനുസ്മരിച്ചു. സംഘപരിവാര ശക്തികളുടെ കടുത്ത വിമർശകനായ അദ്ദേഹത്തെ രണ്ടു വർഷം മുമ്പ് ജാർഖണ്ഡിൽ ആർഎസ്എസ് -ബിജെപി പ്രവർത്തകർ ആക്രമിക്കുകയുണ്ടായി. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *