ഡോ .എം കെ ജയരാജ് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാന്‍സലര്‍

കോഴിക്കോട്:കോഴിക്കോട് സർവകലാശാലയുടെ വൈസ്  ചാൻസലറായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്സ് വിഭാഗം  പ്രഫസർ ഡോ. എം കെ ജയരാജ് നിയമിതനായി .

നാലുവർഷത്തേക്കാണ് നിയമനം. ഇന്ന് വൈകിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമന ഉത്തര വ് പുറപ്പെടുവിച്ചത്. കേരളസർക്കാരിനു  വേണ്ടി ചീഫ് സെക്രട്ടറി ടോം ജോസ് നൽകിയ ലിസ്റ്റിൽ മൂന്നാമനായിരുന്നു ഡോ .ജയരാജ്. കേരള സർക്കാരും ബിജെപി നേതൃത്വവും തമ്മിൽ വിസി നിയമനത്തെ സംബന്ധിച്ചു  രണ്ടു മാസമായി നിലനിന്ന തർക്കങ്ങൾ കാരണം ഗവർണർ നിയമനം മാറ്റിവെക്കുകയായിരുന്നു. അതു മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമർശനം ഉയർത്തിയതിനെ തുടർന്നാണ് രാഷ്ട്രീയ, ഭരണപിന്തുണ ഇല്ലാത്ത ഒരാളെ വിസിയായി നിയമിക്കാൻ ഗവർണർ തയ്യാറായത്.  ഡോ . കെ എം സീതി, ഡോ .ജയപ്രകാശ്, ഡോ എം വി  നാരായണൻ എന്നിവരാണ് ലിസ്റ്റിൽ മുന്നിലുണ്ടായിരുന്നത്. രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കിയാണ്   ഗവർണർ പ്രശ്നത്തിൽ അന്തിമ തീരുമാനമെടുത്തത്.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply