സിൽവർലൈൻ റെയിൽപാതയ്ക്കു കാബിനറ്റ് അനുമതി; നിർമാണം 2022 മുതൽ
തിരുവനന്തപുരം: തിരുവനന്തപുരം –കാസർഗോഡ് സിൽവർലൈൻ റെയിൽ പാതയുടെ വിശദ പദ്ധതി റിപ്പോർട്ടിനു സംസ്ഥാനമന്ത്രിസഭ ഇന്ന് അനുമതി നൽകി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്പണം കണ്ടെത്താൻ ധനകാര്യസ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയെ സമീപിക്കാനും സർക്കാർ കെ-റെയിൽ അധികൃതർക്കു അനുമതി നൽകി.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെ 531കിലോമിറ്റർ ദൂരത്തിലാണ് പാത നിർമിക്കുക. മണിക്കൂറിൽ 180-200 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിച്ചു നാലു മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കും. തിരുവനന്തപുരം – എറണാകുളം യാത്ര ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാകും.
ഓരോ തീവണ്ടിയിലും ഒമ്പതു ബോഗികളിലായി 645 പേർക്ക് യാത്ര ചെയ്യാനാകും. തിരക്കുള്ള അവസങ്ങളിൽ ഓരോ 20 മിനുട്ടിലും വണ്ടി ഓടിക്കാനാണ് പദ്ധതി. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചിവിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഇടക്കുള്ള സ്റ്റോപ്പുകൾ.