എന്ത് അന്വേഷണത്തിനും സ്വാഗതം: മുഖ്യമന്ത്രി .

സ്വര്‍ണ്ണക്കടത്തു സംബന്ധിച്ച വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന എന്തുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല.ഇത്തരം നിയമവിരുദ്ധ നടപടികളുടെ വേര് അറുക്കുകയാണ് വേണ്ടത്.കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും പൂര്‍ണ്ണ സമ്മതമാണ്.
ഇതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്.കള്ളക്കടത് തടയാന്‍ ആണ് കസ്റ്റംസ് വിഭാഗത്തെ വിന്യസിച്ചിരിക്കുന്നത്.എങ്ങിനെയാണ്‌ ഇത് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നത്.ഈ പാഴ്സല്‍ വന്നത് സംസ്ഥാന സര്‍ക്കാരിനാണോ?പാഴ്സല്‍ യു എ ഇ കോന്‍സിലേക്കായിരുന്നു.യു എ ഇ കോണ്‍സുലേറ്റിലെ അധികാരപത്രം ഉപയോഗിച്ചാണ് പാഴ്സല്‍ എടുക്കാന്‍ പോയത്.പത്രക്കാരുടെ അറിവേ സംസ്ഥാന സര്‍ക്കാരിനുള്ളൂ.ഈ വിവാദത്തില്‍ ഒരു വനിത ഉള്‍പ്പെട്ടിട്ടുണ്ട്. . ഈ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്സുമായി എന്തെങ്കിലും ബന്ധമുണ്ടോ?ഈ വനിതയ്ക്ക് ഐ ടി വകുപ്പുമായി ഒരു ബന്ധവുമില്ല.കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ് മെന്‍റ് ഏജന്‍സി വഴിക്കാണ് ഇവരെ നിയമിച്ചത്. ഇതില്‍ അസ്വാഭാവികതയില്ല .നിയമനം നടത്തിയപ്പോള്‍ മുന്‍ കാല പ്രവര്‍ത്തന പരിചയം നോക്കിയിട്ടുണ്ടാകും. അവര്‍ക്ക് നേരത്തെ ജോലി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ ആയിരുന്നില്ലല്ലോ.കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് അവര്‍ ഒരു തട്ടിപ്പും നടത്തിയിട്ടില്ല.ഇവര്‍ക്കെതിരെയുള്ള കേസില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തപ്പോള്‍ ഇവരെ പ്രതിചേര്‍ക്കാം എന്നാണ് സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ആരും ഫോണില്‍ വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതാണ്‌ പറയുന്നത് ഇത്തരം നുണകള്‍ക്ക് ചെറിയ ആയുസ്സേ ഉള്ളൂ. പ്രതിപക്ഷം ഈ വിവാദത്തെ സോളാരിനോട് താരതമ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.തല്‍ക്കാലം ആ ആഗ്രഹം സാധിച്ചുതരാന്‍ ആകില്ല. യു ഡി എഫ് സംസ്ക്കാരമല്ല എല്‍ ഡി എഫിന് എന്നും മുഖ്യമന്ത്രി

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *