തൊലിപ്പുറം ചികിത്സ പോരാ സിബിഐ വേണം :രമേശ്‌ ചെന്നിത്തല

പ്രതിപക്ഷം നിരവധി തവണ അഴിമതി ചൂണ്ടിക്കാട്ടിയപ്പോഴും അത് പരിശോധിക്കാത്ത മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന തൊലിപ്പുറം ചികിത്സകൊണ്ട് ഫലമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് രമേശ്‌ ചെന്നിത്തല പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ ഉയര്‍ന്ന ആരോപണങ്ങളില്‍ എല്ലാം എം ശിവശങ്കറിനെ സംരക്ഷിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിക്ക് നിര്‍ബന്ധിതമായത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്നത് കൊണ്ടാണ്.ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയുമാണ്‌ ഇവിടെ നടക്കുന്നത്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ്സില്‍ ഇത്തരം അവതാരങ്ങള്‍ എങ്ങിനെ വന്നു?അന്താരാഷ്‌ട്ര ബന്ധമുള്ള കേസാണിത്.മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വകാര്യ ജീവിതം അടക്കമുള്ള കാര്യങ്ങള്‍ ഓരോ ദിവസവും മുഖ്യമന്ത്രിക്ക് ലഭിക്കുന്നതാണ്.എന്നിട്ടും എന്തേ അതിന്മേല്‍ നടപടി എടുത്തില്ല?മുഖ്യമന്ത്രി അതെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്- രമേശ്‌ ചെന്നിത്തല ആരോപിച്ചു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *