ഹൈദരാബാദില്‍ ബിജെപി ക്ക് വന്‍ നേട്ടം

ഹൈദരാബാദ്: വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറെഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നാല് സീറ്റില്‍ നിന്ന് 49 സീറ്റ് നേടി വന്‍വിജയം കരസ്ഥമാക്കി. ഭരണകക്ഷി ടി ആര്‍ എസിന് 56 സീറ്റ് കൊണ്ട് തൃപ്തിപ്പെടെണ്ടിവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി ആര്‍ എസിന്ആകെയുള്ള150 സീറ്റില്‍ 99 സീറ്റ് ഉണ്ടായിരുന്നു. ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് 43 സീറ്റുണ്ട്. കഴിഞ്ഞതവണ 44 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങി.കഴിഞ്ഞ തവണയും രണ്ട് സീറ്റായിരുന്നു.
രാജ്യം ശ്രദ്ധിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യയും പ്രചാരണ രംഗത്ത്‌ സജീവമായിരുന്നു.ടി ആര്‍ എസ് മജ്‌ലിസ് പാര്‍ട്ടിയുടെ പിന്തുണയോടെ അധികാരം നിലനിര്‍ത്തിയേക്കും.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply