പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനനന്തപുരം :കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം ആണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.എങ്ങിനെയെങ്കിലും കൊവിഡ് വ്യാപനം വന്‍തോതില്‍ ഉയര്‍ത്തണമെന്ന ചിലരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല.അത് ചിലരുടെ മാനസികാവസ്ഥയാണ് ഇത്തരം തോന്നലുകള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്.ഇവിടെ പോലീസ് രാജിലേക്ക് നയിക്കുമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.എന്തുകണ്ടാ ഈ ആക്ഷേപം. ആരോഗ്യപ്രവര്‍ത്തകര്‍ മനുഷ്യരല്ലേ. തുടര്‍ച്ചയായി ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് ക്ഷീണം ഉണ്ടാകില്ലേ.തളര്‍ച്ചപോലുള്ള ബുദ്ധിമുട്ട് വരുമ്പോള്‍ അവരുടെ ജോലി ഭാരം കുറയ്ക്കാന്‍ കൂടിയാണ് പോലീസ്സിനെ നിയോഗിക്കുന്നത്.

ജനങ്ങളില്‍ സംശയം ഉണ്ടാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. . ജനങ്ങളെ അടര്‍ത്തിത്തി മാറ്റുക.പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് വിശ്വസിച്ചെങ്കില്‍ ഇന്നത്തെ കേരളം ഈ നിലയില്‍ ഉണ്ടാകുമോ? – മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീട്ടില്‍ ചികിത്സ അനുവദിക്കുന്നകാര്യം കഴിഞ്ഞ ആഴ്ച അംഗീകരിച്ചിരുന്നു. അത് ചികിത്സാ ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്മാറ്റമായി വളച്ചൊടിച്ചു. അതേ സമീപനം തന്നെയാണ് ഇക്കാര്യത്തിലും. പ്രതിപക്ഷം സ്വീകരിക്കുന്നത്ആ.ത്മവീര്യം കെടുത്താന്‍ ശ്രമമുണ്ട്ഇത്കൊണ്ട് അപകടത്തിലാകുന്നത് സമൂഹം ഒന്നാകെയാണ്.എന്നത് ഓര്‍ക്കണം.
ഇതുവരെ കരുത്തോടെയാണ് നീങ്ങിയത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇനി ഇതിലും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണം..അതിനുപോലീസ്സിനെ ഉപയോഗിക്കും.പോലീസിനു ചുമതല ഏല്‍പ്പിച്ചത് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷമാണ്..പ്രതിപക്ഷ നേതാവ് തെറ്റായ പ്രചാരണവും കുത്തിത്തിരുപ്പും ഉണ്ടാക്കാന്‍ ശ്രമിക്കരുത്.സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടൂ എന്ന പ്രചാരണം കെട്ടഴിച്ചു വിട്ടു. ഇപ്പോഴത്തെ കുറവുകള്‍ പൂര്‍ണ്ണതയില്‍ എത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇപ്പോള്‍ ആദ്യഘട്ടത്തിലെ അവസ്ഥയിലല്ല രോഗവ്യാപനം.രോഗികള്‍ കൂടുന്നു.നിരീക്ഷണത്തിലുള്ളവരും കൂടി.അതുകൊണ്ടാണ് പോലീസ്സിനെ കൂടി ഉപയോഗിക്കുന്നത്.-മുഖ്യമന്ത്രി അവകാശപ്പെട്ടു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply