ഇബ്രാഹിം അൽകാസി: ഇന്ത്യൻ നാടക ലോകത്തെ കുലപതി

ന്യൂഡൽഹി: സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള പതിറ്റാണ്ടുകൾ ഇന്ത്യൻ നാടക ലോകത്ത് പുതിയ പരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം സ്റ്റേജുകളിൽ പ്രതിഫലിച്ചു. അതിനു ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനമാണ് നേതൃത്വം നൽകിയത്. 1962 മുതൽ 1977 വരെ എൻ. എസ്‌. ‌‍ഡി യുടെ തലവനായി പ്രശസ്തരായ നിരവധി കലാകാരന്മാരെ പരിശീലിപ്പിച്ച പ്രതിഭാശാലിയായ നാടക പ്രവർത്തകൻ ആയിരുന്നു അദ്ദേഹം. 

94വയസ്സായ അൽക്കാസി ഹൃദയാഘാതം കാരണം ഇന്നലെ വൈകിട്ടാണ് അന്തരിച്ചത്. നസീരുദീൻ ഷാ, ഓം പുരി തുടങ്ങിയ പ്രഗത്ഭർ അദ്ദേഹത്തിന്റെ ശിഷ്യരിൽ ഉൾപ്പെടുന്നു. 

ദീർഘകാലം നാടക സംവിധാന രംഗത്തു പ്രവർത്തിച്ച അൽ കാസിയുടെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിൽ ഗിരീഷ് കർണാട് എഴുതിയ തുഗ്ലക്, ധർമവിർ ഭാരതിയുടെ അന്താ യുഗ് തുടങ്ങിയ രചനകളും ഉൾപ്പെടുന്നു.  

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply