അതിതീവ്ര വൈറസ്കേരളത്തിലും

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രിട്ടണില്‍ നിന്നെത്തിയ ആറു പേരില്‍ അതിതീവ്ര വൈറസ് കണ്ടെത്തി. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസ് ആണിതെന്ന് ആരോഗ്യമന്ത്രി കെ ജ്കെ ശൈലജ അറിയിച്ചു.. തീവ്ര വ്യാപനശേഷിയുള്ള വൈറസ് ആണിത്. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയയവരാണ് ആറു പേരും. അവരുടെ സമ്പൂര്‍ണ്ണ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. പുതിയ വൈറസും ചികിത്സിച്ചുഭേദമാക്കാന്‍ കഴിയും എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയവര്‍ വിവരം അധികൃതരെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതല്‍ കര്‍ക്കശമാക്കും. കോട്ടയത്തും കോഴിക്കോടും ആ ലപ്പുഴയിലും ഓരോ കുടുംബത്തിലെ രണ്ടുപേര്‍ക്ക് വീതംവും കോട്ടയത്തും കണ്ണൂരും ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത് . പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഫലം സ്ഥിരീകരിച്ചത്.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *