ബ്രസീൽ പ്രസിഡണ്ട് ബോൾസനാരോയ്ക്കു കൊറോണ

ന്യൂയോർക്ക്: ബ്രസീൽ പ്രസിഡണ്ട് ജൈയർ  ബോൾസനാരോ കൊറോണാ പോസിറ്റീവ്. നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ട പ്രസിഡണ്ട് കോവിഡ് ടെസ്റ്റിൽ വൈറസ് ബാധിതനെന്നു കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കോവിഡ്  പ്രതിരോധത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന നിർദേശിച്ച  സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയ നയങ്ങളുടെ വിമർശകനായിരുന്നു തീവ്ര വലതുപക്ഷ നിലപടുകളുള്ള ബോൾസനാരോ. അദ്ദേഹം ബ്രസീലിൽ സകല നിയന്ത്രണങ്ങളും ലംഘിച്ച റാലികൾ  നടത്തിയത് വലിയ വാർത്തയായിരുന്നു. അമേരിക്കയെ പോലെ കോവിഡ് നിയന്ത്രരണത്തിനുള്ള കരുതൽ നടപടികൾ സ്വീകരിക്കുന്നതിലും അദ്ദേഹത്തിന്റെ  സർക്കാർ പരാജയപ്പെട്ടു. പ്രസിഡന്റിന്റെ നയങ്ങളുമായി യോജിക്കാനാവാതെ രണ്ടു ആരോഗ്യ മന്ത്രിമാർ ബ്രസീലിൽ രാജിവെക്കുകയുണ്ടായി.

അമേരിക്കൻ പ്രസിഡണ്ട്  ട്രംപിനെ അനുകരിച്ചു കോവിഡ് ഭീഷണിയെ കുറച്ചു കാണുകയാണ് ബോത്സനരോയും ചെയ്തത്. പൊതുവേദിയിൽ പ്രവേശിക്കുമ്പോൾ അദ്ദേഹം മുഖാവരണം ധരിക്കണം എന്നു കഴിഞ്ഞ ആഴ്ചയാണ് ബ്രസീലിലെ ഒരു കോടതി ഉത്തരവിട്ടത്. അതിനുശേഷം അദ്ദേഹം മുഖാവരണം ധരിക്കാൻ തുടങ്ങിയിരുന്നു. ലോകത്തു അമെരിക്ക കഴിഞ്ഞാൽ ഏറ്റവും പേർ കോവിഡ് ബാധിതരായ രാജ്യമാണ് ബ്രസീൽ . മരണ സംഖ്യയിലും അതു  അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ്. ആരോഗ്യ രംഗത്തെ രാജ്യത്തിൻറെ വൻ തകർച്ചയ്ക്ക് പ്രധാന  കാരണക്കാരൻ ബ്രസീലിലെ പ്രസിഡണ്ട് തന്നെയാണെന്ന് മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.

Leave a Reply