ജസീന്തയ്ക്കു ചരിത്ര വിജയം


വെല്ലിംഗ്ടന്‍ :ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേ ന് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം. കോവിഡ് മഹാമാരിയെ ന്യൂസീലൻഡിൽ പിടിച്ചു കെട്ടിയതിനുള്ള ജനകീയാംഗീകാരമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്നു.ആകെയുള്ള 120 സീറ്റിൽ 64 സീറ്റ് ജസീന്തയുടെ ലേബർപാർട്ടി നേടി.1996 നു ശേഷം ഏതെങ്കിലും പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്നത് ആദ്യമാണ്. പ്രതിപക്ഷത്തുള്ള കൺസർവേറ്റീവ് നാഷണൽ പാർട്ടിക്ക് 35 സീറ്റേ ഉള്ളൂ.കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനുള്ളിലെ ഏറ്റവും കൊടിയ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയായിരുന്നു ന്യൂസീലൻഡ്. ആ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഈ വിജയം.
രാജ്യത്തെ പിടിച്ചുലച്ച ഭീകരാക്രമണം, പ്രകൃതി ദുരന്തം,കോവിഡ് മഹാമാരി എന്നിവയിലൂടെ കടന്നുപോയ ന്യൂസീലൻഡിൽ ജസീന്ത നേടിയ വൻ വിജയം ചരിത്രത്തിന്റെ ഭാഗമായി.
വംശീയതക്കെതിരെ കടുത്ത നിലപാട് ജസീന്ത സ്വീകരിച്ചതും ലോകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം മുസ്ലിംപള്ളികളിൽ നടന്ന വംശീയാക്രമണത്തിൽ 51 പേര് കൊല്ലപ്പെട്ടിരുന്നു. ജസീന്ത മുസ്ലിം ജനവിഭാഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.ജസീന്തയുടെ ജനപക്ഷ നിലപാടുകൾ വോട്ടിൽ പ്രതിഫലിക്കുന്നുണ്ട്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസീലൻഡി ൽ 50 കോവിഡ് രോഗികളെ അവശേഷിക്കുന്നുള്ളൂ എന്നതും ജസീന്തയുടെ ഖ്യാതി വർദ്ധിപ്പിച്ചു. ആകെ 25 കോവിഡ് മരണങ്ങളെ ന്യൂസീലൻഡി ൽ ഉണ്ടായിട്ടുള്ളൂ.

Leave a Reply