കാലിക്കറ്റ് സർവകലാശാല ഓൺലൈൻ പഠനസംവിധാനത്തിനു അവാർഡ്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലെ എഡ്യൂകേഷണൽ മൾട്ടിമീഡിയ റിസർച് സെന്റർ (ഇഎംഎംആർസി) ഈ രംഗത്തെ  2018ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന മിഷൻ ആണ്  ഈ അവാർഡിന് സെന്ററിനെ തിരഞ്ഞെടുത്തത്.ഇന്നലെയാണ് അവാർഡ് പ്രഖ്യാപനമുണ്ടായത്.

 ഓപ്പൺ ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കുന്നതിൽ സെന്ററിന്റെ പ്രവർത്തന മികവു കണക്കിലെടുത്താണ്‌ അവാർഡ് എന്നു സെന്റർ ഡയറക്ടർ ഡി ദാമോദർ പ്രസാദ് പറഞ്ഞു.   ഉന്നത വിദ്ദ്യാഭ്യാസ രംഗത്തു ഇ ലേർണിംഗ് സംവിധാനങ്ങൾ വ്യാപകമായി പ്രയോഗത്തിൽ  വരുത്തുകയാണ് സെന്ററിന്റെ ലക്ഷ്യം. ഇഎംഎംആർ സിയാണ് ഈ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസിയായി കേരളത്തിൽ പ്രവർത്തിക്കുന്നത്.  സെന്ററിന്റെ 25 പ്രോഗ്രാമുകൾ സ്വയം എന്ന ഓൺലൈൻ പ്ലാറ്റഫോമിൽ ഇപ്പോൾ ലഭ്യമാണ്. ദക്ഷിണേന്ത്യൻ സർവകലാശാലകളിൽ ഏറ്റവും ഉയർന്ന നിരക്കാണ്  ഇതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply