വാക്സിന്‍: രണ്ടാം ഡോസിന് 28 ദിവസത്തെ ഇടവേള മതി: ഹൈക്കോടതി

കൊച്ചി: പണം നൽകി വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ടാം ഡോസ് നൽകുന്നതിന് 28 ദിവസത്തെ ഇടവേള മതിയെന്ന് കേരള ഹൈക്കോടതി. നിലവിലുള്ള   84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യക്കാർക്ക് 28 ദിവസം കഴിഞ്ഞ് വാക്സിൻ നൽകണം.. കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ മാറ്റം വരുത്താനും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിൻ്റെ ഉത്തരവ്. ജീവനക്കാർക്ക് പണം മുടക്കി ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകുന്നതിന് അനുമതി തേടിയിട്ടും ആരോഗൃ വകുപ്പ് നൽകുന്നില്ലന്നും ചുണ്ടിക്കാട്ടിയായിരുന്നു  ഹര്‍ജ്ജി.  സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ സ്വീകരിക്കുന്നവർക്ക് 84 ദിവസത്തെ ഇടവേള നിർബന്ധന പരിഗണിക്കുന്നില്ല. വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും കായിക താരങ്ങൾക്കും കേന്ദ്രം ഇളവ് നൽകിയിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടിയ കോടതി പണം നൽകുന്നവർക്ക് മികച്ച സുരക്ഷയും സംരക്ഷണവും കണക്കിലെടുത്ത് നേരത്തെ വാക്സിൻ ആവശ്യപ്പെടാൻ അവകാശമുണ്ട്. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇളവുകൾ നൽകിയതെന്നും ജീവനക്കാർ ആരും നേരത്തെ വാക്സിൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടില്ലെന്നുമുള്ള കേന്ദ്ര സർക്കാർ വാദം കോടതി തള്ളി. കോവിഡ് പ്രോട്ടോകോൾ പ്രകാരം വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കുന്നില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

..

SHARE