ചിന്തയ്ക്കുവിലങ്ങിടാനുള്ളനീക്കംനാടിനു ആപത്തെന്ന് അരുന്ധതി റോയ്

ചെന്നൈ: പുസ്തക നിരോധനത്തിനു വേണ്ടിയുള്ള മുറവിളികൾ സ്വതന്ത്ര ചിന്തയ്ക്കു വിലങ്ങിടാനുള്ള നീക്കമെന്നും അത്തരം പ്രവണതകൾ ഒരു രാജ്യവും സമൂഹവും എന്ന നിലയിൽ ഇന്ത്യയ്ക്ക് ആപത്തു വരുത്തിവെക്കുമെന്നും പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

 അരുന്ധതി റോയ് എഴുതിയ സഖാക്കൾക്കൊപ്പം നടക്കുമ്പോൾ എന്ന പുസ്തകം തമിഴ്നാട്ടിലെ മനോന്മണിയൻ സുന്ദരനാർ സർവകലാശാല അതിന്റെ ബിഎ പാഠപുസ്തക സിലബസിൽ നിന്നു ഒഴിവാക്കിയ സംഭവത്തെ കുറിച്ചുള്ള പ്രതികരണത്തിലാണ് അവർ ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമൂഹികമായ അടിത്തറ സംബന്ധിച്ചു മാവോവാദി പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തയ്യാറാക്കിയ ഒരു പുസ്തകമാണിത്. അതു സിലബസ്സിൽ നിന്നു നീക്കം ചെയ്യണമെന്നു ബിജെപി അനുകൂല  വിദ്യാർത്ഥി സംഘടനയായ എബിവിപി ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ സർവകലാശാലാ അധികൃതർ പുസ്തകം നീക്കം ചെയ്തതായി പ്രസ്താവിച്ചത്.

തന്റെ പുസ്തകം നീക്കം ചെയ്തതിൽ പരാതിയൊന്നുമില്ലെന്നു  അരുന്ധതി റോയ് പറഞ്ഞു. അതു പാഠപുസ്തകമാണ് എന്നു താൻ അറിഞ്ഞിരുന്നുമില്ല. ഒരു സവിശേഷ സന്ദർഭത്തിൽ എഴുതപ്പെട്ട പുസ്തകമാണത്. അതിൽ പറഞ്ഞ കാര്യങ്ങൾ പറയുകയെന്നത് എഴുത്തുകാരി എന്നനിലയിൽ തന്റെ ചുമതലയായിരുന്നു. അതു വായിക്കുകയോ പഠിക്കുകയോ വേണമോ  എന്നതു സമൂഹത്തിന്റെ പ്രശ്നമാണ്. എഴുത്തുകാരി എന്ന നിലയിൽ തനിക്കു അതിൽ പ്രത്യേകിച്ചു ഒന്നും പറയാനില്ല. ഏതായാലും ഈ പുസ്തകം കുറേക്കാലം പാഠപുസ്തകമായി നിലനിന്നു എന്നതിലും കുറേപ്പേർ അതു വായിച്ചു എന്നതിലും തനിക്കു  സന്തോഷമുണ്ടെന്ന്‌ അരുന്ധതി റോയ് പറഞ്ഞു. പുസ്തകങ്ങൾ നിരോധിക്കാനുള്ള മുറവിളികൾ സത്യത്തിൽ ഒരു പുസ്തകത്തിന്റെയും വായനയെ തടസ്സപ്പെടുത്തുന്നില്ല.  ഇത്തരത്തിലുള്ള ഇടുങ്ങിയതും ഭീതിയിൽ അധിഷ്ഠിതവുമായ സമീപനങ്ങൾ സമൂഹത്തിനു ഗുണം ചെയ്യില്ല. എന്നാൽ അത്തരം നീക്കങ്ങൾ അതിനു  കാരണക്കാരാവുന്ന ഇന്നത്തെ ഭരണാധികാരികൾക്ക് തന്നെ വിനയാവുമെന്നും അവർ ചൂണ്ടിക്കാട്ടി.  ലോകരംഗത്തു ഇന്ത്യയുടെ പുരോഗതിയും വളർച്ചയും തടയുന്ന നിഷേധാത്മക പ്രവണതകളെയാണ് അതു സൂചിപ്പിക്കുന്നത്.

Leave a Reply