എം ശിവശങ്കര്‍ കുടുങ്ങുമോ?

തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ഇന്നലെ ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത കസ്റ്റംസ് അര്‍ദ്ധരാത്രി രണ്ടര മണിയോടെ അദ്ദേഹത്തെ സ്വന്തം വീട്ടിലെത്തിച്ചു. ഉന്നത കേന്ദ്രങ്ങളില്‍നിന്ന് പച്ചക്കൊടി കിട്ടാന്‍ വൈകിയതാണ് തീരുമാനം വൈകാന്‍ കാരണം. പാതിരാത്രി കഴിഞ്ഞിട്ടും ലോകത്ത് അങ്ങോളമിങ്ങോളം ഉള്ള ലക്ഷക്കണക്കിന്‌ മലയാളികള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്നില്‍ കണ്ണിമ വെട്ടാതെ അന്തിമ തീരുമാനം അറിയാന്‍ കാത്തിരിക്കുകയായിരുന്നു. ഇതയേറെ ആകാംക്ഷ ഉണ്ടാക്കിയ സംഭവം സമീപകാലത്ത് ഉണ്ടായിട്ടില്ല. ഭീകരമായ പല കൊലക്കേസുകളില്‍ അടക്കം വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ പോലും അതിനെ അനായാസം അതിജീവിക്കാന്‍ കഴിഞ്ഞ മുഖ്യമന്ത്രിക്ക് ഇവിടെ അടിതെറ്റി എന്നത് നിസ്സാരമായി കാണാനാകില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കള്ളക്കടത്ത് കേസില്‍ പ്രതിയാകുന്നത് രാജ്യത്ത് ഞെട്ടല്‍ ഉണ്ടാക്കുന്ന സംഭവമാണ്. എല്ലാ ഘട്ടത്തിലും ഈ കള്ളക്കടത്ത് സംഘത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരമണിക്കാണ് കസ്റ്റംസ് ആവശ്യപ്പെട്ട പ്രകാരം ശിവശങ്കര്‍ കസ്റ്റംസ് അഫീസ്സില്‍ എത്തിയത്. രാത്രി പന്ത്രണ്ടരയോടെ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റംസ് ഓഫീസ് വളപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അത് തന്നെ കടുത്ത നടപടിയുടെ സൂചന ആയിരുന്നുവെന്നാണ് എല്ലാവരും കരുതിയത്‌. അപ്പോള്‍ ചോദ്യം ചെയ്യല്‍ ഏഴര മണിക്കൂര്‍ കഴിഞ്ഞിരുന്നു.നേരത്തെ സ്വപ്നയും സരിത്തും തങ്ങാറുള്ള ഹില്‍ട്ടന്‍ ഹോട്ടല്‍ കസ്റ്റംസ് റൈഡ് ചെയ്ത് സി സി ടിവി ദൃശ്യങ്ങളും രജിസ്റ്റരും പിടിച്ചെടുത്തിരുന്നു. ജൂലൈ ഒന്നു, രണ്ട് തീയതികളില്‍ ഇവിടെ താമസിച്ചിരുന്ന നാല് പേരെ കണ്ടെത്താന്‍ കസ്റ്റംസ് നടപടിആരംഭിച്ചു. ഹില്‍ട്ടന്‍ ഹോട്ടലിന് എതിര്‍വശത്തുള്ള ശിവശങ്കറിന്റെ വാടക ഫ്ലാറ്റ് ആയിരുന്നു കള്ളക്കടത്തിന്റെ സങ്കേതം എന്ന് അന്വേഷണ സംഘം കരുതുന്നു.ശിവശങ്കറും ഈ ഹോട്ടല്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന് കസ്റ്റംസ് കണ്ടെത്തി.ശിവശങ്കറെ നാളെ കൊച്ചിയില്‍ എത്തിക്കുമെന്ന് അറിയുന്നു.

Leave a Reply